രാജി വെക്കും, രാജി വെക്കും: യെച്ചൂരി, അയ്യോ അച്ഛാ പോകല്ലേന്നു പി ബി

രാജിക്കൊരുങ്ങി യെച്ചൂരി. വേണ്ടെന്നു പി ബി

തെരെഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു രാജിക്കൊരുങ്ങി യെച്ചൂരി.  എന്നാൽ യെച്ചൂരി രാജിവെക്കേണ്ടതില്ലന്ന അഭിപ്രായമാണ് പി ബി യിൽ ഉണ്ടായത്.  പരാജയമോ, വിജയമോ ഏതെങ്കിലും ഒരു നേതാവിന്റെ മാത്രം ഉത്തരവാദിത്വമല്ല.  തെരെഞ്ഞെടുപ്പ് ഫലം ഒരു പാർട്ടിയുടെ മുഴുവൻ പ്രവർത്തനത്തിന്റെ ആകെ തുകയാണ്.  പാർട്ടിക്കുണ്ടായ പരാജയം യെച്ചൂരിയുടെ മാത്രം പ്രവർത്തന ഫലമായുണ്ടായതല്ല.  അതിനാൽ രാജി വെക്കേണ്ടതില്ല. ഇങ്ങനെയാണ് പി ബി വിലയിരുത്തിയത്.

ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണു സി പി എം ഏറ്റുവാങ്ങിയത്.  ആകെ 3 എം പി മാരാണ് ഇത്തവണ സിപിഎമ്മിനുള്ളത്.  ഇതിൽ രണ്ടു പേര് തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ്.  അതാകട്ടെ പാർട്ടിയുടെ കരുത്തെന്ന് പറയാനും കഴിയില്ല.  തമിഴ്‌നാട്ടിൽ ഡി എം കെ-കോൺഗ്രസ്സ് മുന്നണിയിൽ നിന്നാണ് സി പി എം മത്സരിച്ചത്.  അവിടെ എഐഡിഎംകെ ക്കെതിരായ ഭരണ വിരുദ്ധ വികാരം നിലനിന്നിരുന്നു.  തമിഴ്‌നാട് ഡി എം കെ തൂത്തു വാരി. കേരളത്തിലെ ആലപ്പുഴയിൽ നിന്നാണ് ഒരു സെറ്റ് നേടിയത്. അടുത്ത കാലത്തായി  പാർലമെന്റിൽ ലെഫ്റ് പാർട്ടികൾ തീർത്തും അപ്രസക്തമായി പോയ തെരെഞ്ഞെടുപ്പ് ഫലമാണ് പുറത്തു വന്നത്.

പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാണെന്ന് യെച്ചൂരി നേരത്ത പറഞ്ഞിരുന്നു.  കോൺഗ്രസ്സുമായി പാർട്ടി സഹകരിച്ചു പോകണമെന്നതായിരുന്നു യെച്ചൂരിയുടെ പക്ഷം.  ഇതിനെ പാർട്ടിയിലെ ഭൂരിപക്ഷം വിഭാഗവും തള്ളിക്കളഞ്ഞിരുന്നു.  ബംഗാളിനും, ത്രിപുരക്കും പുറമെ കേരളത്തിലും സി പി എമ്മിന് അടിപതറുകയാണ്.  

No comments:

Powered by Blogger.