ഗീത രാജീവ് എഴുതുന്നു... കാലത്തിന്റെ വിളക്കാണ് സ്‌മൃതി ഇറാനിയെന്ന പെൺ കരുത്ത്

ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെയോ മതത്തിൻറെയോ അനുയായിയായിരിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. .ആയിരിക്കുന്നവരോട്‌പുശ്ചമോ വിരോധമോ ഇല്ലതാനും . എന്നിരുന്നാലും എനിക്ക് എൻറെതായ സ്വതന്ത്രമായ നിലപാടുകളും വിമർശനങ്ങളുമുണ്ട് . ചിലതു തെറ്റാവാം ചിലതു ശരിയാവാം . വാദിക്കാനും ജയിക്കാനും ശ്രമിക്കാറില്ല ....
പറഞ്ഞുവരുന്നത് സ്‌മൃതി ഇറാനിയെ പറ്റിയാണ് . കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ സ്‌മൃതി ഇറാനി ഒരുലക്ഷത്തിലേറെ വോട്ടിനാണ്അമേഠിയിൽ നിന്നും പരാജയപ്പെട്ട് മന്ത്രിയായി മന്തിസഭയിലെത്തുന്നത് .ഇത്രയധികം ഭൂരിപക്ഷത്തോടെ എങ്ങനെ ജയിച്ചു വെന്ന്‌ അറിയാൻ ഞാൻ ഒരു ഓട്ടപ്രദിക്ഷിണം നടത്തി .കഴിഞ്ഞ തവണ അവർ തോറ്റുപിന്മാറുകയായിരുന്നില്ലയെന്നാണ് കണ്ടെത്തിയത് . കുറുക്കൻറെ കണ്ണ് കോഴിക്കൂട്ടിൽ തന്നെയെന്നു പറഞ്ഞതുപോലെ അമേഠിയിലെ ജനങ്ങളുടെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും ഈ അഞ്ചു വർഷക്കാലവും സ്‌മൃതി ഇടപെട്ടു കൊണ്ടേയിരുന്നു . ഗ്രാമമുഖ്യന്മാരുമായി ബന്ധം സ്ഥാപിച്ചുകൊണ്ടേയിരുന്നു ... അങ്ങനെ ജയിച്ചാലും തോറ്റാലും തിരഞ്ഞെടുപ്പു കാലം മാത്രമേ മണ്ഡലത്തിൽ തിരിഞ്ഞു നോക്കുവെന്നു പ്രതിജ്ഞയെടുത്തിരുന്ന നേതാക്കന്മാർക്കു മാതൃകയായി ….
ഇപ്പോൾ ദാ ,
ആൺമക്കളില്ലാത്ത അച്ഛനമ്മമാർ മരിച്ചാൽ ശവസംസ്കാര ച്ചടങ്ങുകൾക്കു
ആൺമക്കളെ അടുത്ത വീട്ടിൽ നിന്നും കടമെടുക്കുകയോ രാഷ്‌ടിയ പ്രവർത്തകരോ ശാഖാപ്രവർത്തകരോ ചേർന്ന് ആ കർമ്മം നിർവഹിക്കുകയോ ആണ് പതിവ് . അപ്പോഴും ആ വിയർപ്പിൽ കുതിർന്ന തലയിണ കെട്ടിപിടിച്ചുകൊണ്ടു അകത്തളത്തിൽ പെൺകുരുന്നുകൾ കണ്ണീരൊലിപ്പിക്കുന്നുണ്ടാവും ....ജനാലപഴുതിലൂടെ ഒഴുകിയെത്തുന്ന അരണ്ടവെളിച്ചത്തിൽ കത്തിയെരിയുന്ന പുകച്ചുരുളുകളെ നോക്കി ദീർഘനിശ്വസം ഇടുന്നുണ്ടാവും.
അവരുടെയിടയിലേക്കാണ് സ്മൃതി ഇറാനി അമേഠിയിലെ തിരഞ്ഞെടുപ്പുപ്രചാരണത്തിന് നേതൃത്വം നൽകിയ സുരേന്ദ്ര സിംഗിൻറെ ശവമഞ്ചവും ചുമലിലേറ്റി നടന്നുവരുന്നത് ...എന്താ അല്ലേ ..?? ഇതൊക്കെ നടക്കുന്നത് ഉത്തരേന്ത്യയിലാണെന്ന് ഓർക്കണം .... ഇത്തരം മാറ്റങ്ങളെ തുടരണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടേതാണ് …..
.നമ്മൾ സാക്ഷരരാണെന്നു വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുക …!!!
congratulations for your humble effort ...❣️

ലേഖിക ലണ്ടനിൽ അധ്യാപികയും എഴുത്തുകാരിയുമാണ്  

No comments:

Powered by Blogger.