പാകിസ്ഥാൻ പഞ്ചാബ് പ്രവിശ്യയിൽ ഗുരുനാനാക്കിന്റെ ചരിത്ര സ്മാരകം തകർത്തു
സിക്ക് മത സ്ഥാപകനായ ഗുരു നാനാക്കിന്റെ 400 വര്ഷം പഴക്കമുള്ള ചരിത്ര സ്മാരകം പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബത്തൻവാല ഗ്രാമത്തിൽ അജ്ഞാതർ തകർത്തു .പാറ ,കളിമണ്ണ് ,വെള്ളാരം കല്ല് തുടങ്ങിയവ ഉപയോഗിച്ചാണ് ഈ സ്മാരകം നിർമിച്ചിരുന്നത് .16 വലിയ റൂമുകൾ ഈ സ്മാരകത്തിൽ ഉണ്ടായിരുന്നു .ആക്രമണത്തിൽ സ്മാരകത്തിന്റെ ജനൽ ചില്ലകളും വാതിലുകളും തകർന്നു .എന്നാൽ ഈ സ്മാരകവുമായി ബന്ധപ്പെട്ട റവന്യൂ രേഖകളൊന്നും ലഭ്യമല്ലെന്നും .ചില പഴയ രേഖകൾ പരിശോദിച്ചു വരികയാണെന്നുമാണ് ഇതുമായി ബന്ധപെട്ടു പ്രാദേശിക ഭരണകൂടത്തിന്റെ വെളിപ്പെടുത്തൽ
No comments: