ഇനി ആവേശവും ആകാംക്ഷയും പന്തയ കിലുക്കങ്ങളും നിറയുന്ന ലോകകപ്പ് നാളുകൾ
ക്രിക്കറ്റെന്ന മാസ്മരിക ലഹരി പിറവിയെടുത്ത മണ്ണിൽ ആദ്യ ലോകകപ്പിന് ആതിഥ്യമരുളിയ ഇംഗ്ലീഷ് മണ്ണിൽ പന്ത്രണ്ടാമത് ക്രിക്കറ്റ് മാമാങ്കത്തിന് ടീമുകളും ആരാധകരും ഒരുങ്ങി. ഇനിയുള്ള ഒന്നര മാസക്കാലം ഭൂഗോളത്തിന്റെ മുഴുവൻ കായിക ശ്രദ്ധയും ഒരു പന്തിലേക്ക് ചുരുങ്ങുന്നു. മെയ് 30 മുതൽ ജൂലായ് 14 വരെ വില്ലോ മരത്തിന്റെ ചീകിയൊരുക്കിയ ചില്ലയിൽ പന്തുതട്ടുന്ന ശബ്ദത്തിനൊപ്പം ആവേശവും ആകാംക്ഷയും പന്തയ കിലുക്കങ്ങളും പടർത്തി പത്ത് ടീമുകളും 150 താരങ്ങളും കൊമ്പ്കോർക്കും.
അഞ്ചു തവണ ക്രിക്കറ്റ് ലോകം കീഴക്കിയ ഓസ്ട്രേലിയ, ആദ്യ രണ്ടു ലോകകപ്പുകളിലും വിജയികളായ വെസ്റ്റ് ഇൻഡീസ്, മൂന്നാം ലോക കിരീടം കൊതിക്കുന്ന ഇന്ത്യ, ഓരോ തവണ വീതം ലോകകിരീടം ചൂടിയ ശ്രീലങ്കയും പാകിസ്ഥാനും, എന്നും ആരെയും തോൽപ്പിക്കാൻ ശേഷി ഉണ്ടായിരുന്നിട്ടും ഭാഗ്യദോഷം കൊണ്ട് മാത്രം പലപ്പോഴും ചാമ്പ്യൻപട്ടം കൈവിട്ട സൗത്ത് ആഫ്രിക്ക, ക്രിക്കറ്റെന്ന കായിക വിനോദം ലോകത്തിന് പരിജയപ്പെടുത്തിയിട്ടും ഇന്നേവരെ ചാമ്പ്യന്മാരാകാത്ത ആതിഥേയരായ ഇംഗ്ലണ്ട്, ക്രിക്കറ്റ് കരുത്തിൽ മുമ്പന്മാരായിട്ടും വലിയ ചാമ്പ്യൻഷിപ്പുകളിൽ അടിപതറി വീഴുന്ന ന്യൂസിലന്റ്, കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ലോകകപ്പിന്റെ സ്ഥിരസാന്നിദ്ധ്യമായ ഏതു കരുത്തുറ്റ ടീമിനെയും അട്ടിമറിക്കാൻ ശേഷിയുള്ള ബംഗ്ലാദേശ്, രണ്ടാം ലോകകപ്പിനു മാത്രം എത്തുന്ന കറുത്ത കുതിരകളാകാൻ കരുത്തുള്ള അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾ കളത്തിലിറങ്ങും.
മൂന്നര പതിറ്റാണ്ട് മുൻപ് മൂന്നാം ലോകകപ്പിൽ ആരും പ്രതീക്ഷിക്കാത്ത കപിലിന്റെ ചെകുത്താന്മാർ കരുത്തരായ വിൻഡീസിനെ അരിഞ്ഞു വീഴ്ത്തി കിരീടമുയർത്തിയ ക്രിക്കറ്റിന്റെ മക്കയായ ലോർഡ്സിൽ 2019 ജൂലൈ 14ന് കോലിപ്പട കപ്പുയർത്തി നിൽക്കുന്നതു കാണാൻ ഇന്ത്യയിൽ ക്രിക്കറ്റ് ജീവവായുവായി കാണുന്ന നൂറ്റൻപതു കോടി ജനങ്ങൾ കാത്തിരിക്കുന്നു.
മനോജ് പത്തനംതിട്ട

No comments: