സത്യപ്രതിജ്ഞാ ദിനത്തിൽ ദുഃഖാചരണ ആഹ്വാനം മതേതരത്ത്വത്തെ വെല്ലിവിളിക്കുന്നത്: മൃഗ തുല്യം ഈ ചിന്ത

സത്യത്തിൽ മോഡി കേരളത്തിലെ ജമാഅത്ത്കൗൺസിലിനോട് എന്ത് തെറ്റാണ് ചെയ്തത്? എന്തിനാണവർ സത്യപ്രതിജ്ഞാ ദിനത്തിൽ ദുഃഖാചരണം നടത്തണമെന്നാഹ്വാനം ചെയ്തത്? എന്ത് മാനസികാവസ്ഥയാണവരുടേത്?  ഇത് നാം ചിന്തിക്കാതിരുന്നു കൂടാ?  ഇത് കേരളത്തിലെ ജനങ്ങളെ കൂടുതൽ വിഭാഗീയതയിലേക്കു നയിക്കും. ജമാഅത്ത്കൗൺസിൽ  ദുഃഖാചരണം നടത്തും എന്ന ഒറ്റ ആഹ്വാനം മതി കേരളം മുഴുവൻ സത്യപ്രതിജ്ഞാ ദിവസം വലിയ ആഘോഷം നടക്കാൻ.

പുതിയ കേന്ദ്ര സർക്കാരിന്റെ സത്യപ്രതിജ്ഞാ ദിനത്തിൽ സംസ്ഥാനത്ത് ദുഃഖാചരണത്തിന് ആഹ്വാനംചെയ്ത ജമാഅത്ത്കൗൺസിൽ സംസ്ഥാനപ്രസിഡണ്ട് പൂക്കുഞ്ഞിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് കെ.സോമൻ ആവശ്യപ്പെട്ടു കഴിഞ്ഞു.

ജനാധിപത്യരീതി യിൽ തെരഞ്ഞെടുക്കപ്പെട്ട ജനകീയ സർക്കാരിന്റെ സത്യപ്രതിജ്ഞാദിനം ദു:ഖാചരണം നടത്താൻ ആഹ്വാനം ചെയ്തത് നമ്മുടെ നാട്ടിൽ ഒരമ്മ പെറ്റ മക്കളെപ്പോലെ സഹോദരി സഹോദരന്മാരായി കഴിയുന്നവരുടെ ഇടയിൽ ഭിന്നിപ്പുണ്ടാക്കി അതിൽ നിന്ന് മുതലെടുത്ത് നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണന്ന്അദ്ദേഹം ആരോപിച്ചു.

ഭാരതത്തിലെ മുസ്‌ലീം സമൂഹത്തിൽ ഭയം ഉളവാക്കാൻ പൂക്കുഞ്ഞു നടത്തുന്ന ശ്രമം രാജ്യദ്രോഹ കുറ്റമാണ്. വിശുദ്ധറമ്ദാൻ നോയമ്പ് അനുഷ്ഠിക്കുന്ന മുസ്ലിം സഹോദരന്മാരിൽ പ്രകോപനത്തിന്റേയും രാജ്യവിരുദ്ധ ചിന്തയുടെയും വിത്തു വിതയ്ക്കുന്ന പൂക്കുഞ്ഞ്, നല്ലവരായ ഭാരതത്തിലെ മുഴുവൻ മുസ്ലിം സമൂഹത്തിനും അപമാനമാണ്.

രാജ്യത്തെ ജനങ്ങൾ മുഴുവൻ ഇന്ത്യയുടെ പ്രധാനമന്ത്രിയ്ക്ക് ഐക്യദാർഢ്യവും ആശംസകളും നേരുമ്പോൾ ഭരണഘടനയും ജനാധിപത്യവും അനുസരിച്ച് നരേന്ദ്ര മോദി സർക്കാരിന് ജനങ്ങൾ നൽകിയ അംഗീകാരത്തെ പരിഹസിക്കുകയാണ് പൂക്കുഞ്ഞ് ചെയ്യുന്നത്.
സർക്കാർ അധികാരത്തിലിരുന്ന കഴിഞ്ഞ വർഷങ്ങളിൽ മുസ്ലിം വിഭാഗം ഉൾപ്പെടെ എല്ലാവരും തീർത്തും സമാധാനപരമായി ജീവിച്ചിരുന്നു എന്ന വസ്തുതയെ മറച്ചു വെച്ച് കൊണ്ട് ഇന്ത്യയിലെ മുസ്‌ലീം വിഭാഗത്തിന്റെ ഭാവി അപകടത്തിലാണ് എന്ന പ്രസ്താവന നടത്തി നാട്ടിൽ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ പോലും ബിജെപിക്കുണ്ടായ മുന്നേറ്റം കണ്ട് ഭയപ്പാടിലായ പൂക്കുഞ്ഞ് വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയുകയാണെന്നും ഇതിനെതിരെ ബിജെപി നിയമ നടപടി സ്വീകരിക്കുമെന്നും ആലപ്പുഴ ജില്ലാ പ്രസിഡണ്ട് കെ. സോമൻ പ്രസ്താവനയിൽ പറഞ്ഞു.

No comments:

Powered by Blogger.