പുതിയ എം പി പണി തുടങ്ങി: കോടിയേരി വിചാരിച്ചിരുന്നെങ്കിൽ ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചേനേമെന്നു എഎം ആരിഫ്

തെരഞ്ഞെടുപ്പിന് ശേഷം ശബരിമല വിഷയത്തിൽ പ്രകോപന പരമായ പരാമ‍ർശവുമായി ആലപ്പുഴയിലെ നിയുക്ത എംപി എഎം ആരിഫ്. സിപിഎം സംസ്ഥാന സെക്രട്ടറി വിചാരിച്ചിരുന്നേൽ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുമായിരുന്നെന്ന് ആരിഫ് പറഞ്ഞു. തെരെഞ്ഞെടുപ്പ് പ്രചരണ വേളയിൽ ഈ രഹസ്യം പുറത്തു വിടാതിരുന്നതെന്തെന്ന് രാഷ്ട്രീയ നിരീക്ഷകരും ചോദിക്കുന്നു.

സിപിഎം തീരുമാനിച്ചിരുന്നെങ്കിൽ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുമായിരുന്നെന്നായിരുന്നു ആരിഫിന്റെ വാക്കുകൾ. എസ്ഫ്ഐ, ഡിവൈഎഫ് ഐ എന്നീ യുവജനസംഘടനകളിലെ യുവതികളെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിചാരിച്ചിരുന്നെങ്കിൽ ശബരിമലയിൽ പ്രവേശിപ്പിക്കുമായിരുന്നു. ഇതിന് ഒരുഫോൺ കോൾ മതിയായിരുന്നെന്നും ലക്ഷക്കണക്കിന് വരുന്ന യുവതികൾ ശബരിമലയിൽ പ്രവേശിക്കുമായിരുന്നെന്നും ആർക്കുമത് തടയാനാകില്ലെന്നുമാണ്  നിയുക്ത എംപിയുടെ പരാമ‍ർശം.

അതേസമയം ശബരിമലവിഷയത്തോടെ സംസ്ഥാനത്ത് ന്യൂനപക്ഷ ഏകീകരണം ഉണ്ടായെന്നും ഇത് സിപിഎമ്മിന് തിരിച്ചടി ആയെന്നും ആരിഫ് വ്യക്തമാക്കി. 

No comments:

Powered by Blogger.