കെ സുരേന്ദ്രൻ കേന്ദ്ര മന്ത്രി. കുമ്മനവും കേന്ദ്ര മന്ത്രി
പിള്ള തെറിക്കില്ല, കുമ്മനവും സുരേന്ദ്രനും കേന്ദ്ര മന്ത്രി സഭയിലേക്ക്.
മോദിയുടെ നേതൃത്തത്തിൽ കേന്ദ്ര മന്ത്രിസഭാ സത്യപ്രതിജ്ഞ വ്യാഴാഴ്ച
കേരളത്തിൽ സുവർണ്ണാവസരം പാഴായെങ്കിലും തത്കാലം BJP അദ്ധ്യക്ഷൻ Pട ശ്രീധരൻ പിള്ളയുടെ അദ്ധ്യക്ഷ പദവി തെറിക്കില്ല.കാരണം 6 മാസത്തിനുള്ളിൽ 6 ഇടങ്ങളിൽ നിയമസഭ ഉപ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് അഴിച്ചുപണി വേണ്ടെന്നാണ് കേന്ദ്ര നേതൃത്തത്തിന്റെ തീരുമാനം. എന്നാൽ എല്ലാ വിധ അനുകൂല സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും സംസ്ഥാനത്ത് നിന്നും പാർലമെന്റിലേക്ക് NDA യിൽ നിന്നും അംഗങ്ങളില്ലാത്തത് കേന്ദ്ര നേതൃത്തത്തെ ചൊടിപ്പിച്ചിട്ടുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്തത്തിൽ' കേന്ദ്ര മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത ശേഷം ശ്രീധരൻ പിള്ള ഉൾപ്പടെ യുള്ള സംസ്ഥാന നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് ദേശീയ നേതൃത്തത്തിനുള്ള അതൃപ്തി അറിയിക്കും, മാത്രവുമല്ല വിശദീകരണവും തേടും.
ശബരിമല സംസ്ഥാനത്ത് വൈകാരിക കൊടുങ്കാറ്റായി ആഞ്ഞടിക്കുകയും മുഴുവൻ സമുദായ സംഘടനകളും ഇടതു സർക്കാരിനെതിരെ രംഗത്തുവരികയും ചെയ്തിട്ടും ഒരു സീറ്റു പോലും നേടാൻ കഴിയാതിരുന്നത് സംഘടനാ പരമായ ദൗർബല്യം കൊണ്ട് മാത്രമാണെന്നാണ് ദേശീയ നേതൃത്തത്തിന്റെ കണക്കൂട്ടൽ, പലയിടത്തും പേജ് പ്രമുഖൻമാരുടെ പ്രവർത്തനങ്ങൾ നടന്നില്ല, ശക്തികേന്ദ്രങ്ങൾ പേരിൽ മാത്രമൊതുങ്ങി, കേന്ദ്ര നിർദ്ദേശങ്ങൾ യാന്ത്രികമായി നടപ്പാക്കിയെന്നത് ഒഴിച്ചാൽ പ്രവർത്തനം തൃപ്തികരമായിരുന്നില്ല. ചിലയിടങ്ങളിൽ ഗ്രൂപ്പിസവും പ്രകടമായി. 2014ലെ ലോക് സഭാ തെരഞ്ഞെടുപ്പിലെ ആവേശവും പ്രചരണവും ഇത്തവണയുണ്ടായിട്ടില്ല.
കേന്ദ്ര പദ്ധതികൾ ജനങ്ങളിൽ എത്തിക്കാനും കഴിഞ്ഞില്ല. സംസ്ഥാന സർക്കാരാകട്ടെ പേരു മാറ്റി സ്വന്തം പദ്ധതിയായി ജനങ്ങളിലെത്തിക്കുകയും ചെയ്തു. പ്രളയം, സ്വജനപക്ഷപാതം, അഴിമതി, കർഷക ആത്മഹത്യ, ഭൂമി കയ്യേറ്റം, സ്തി വിരുദ്ധ നിലപാടുകൾ, പരിസ്ഥിതി വിഷയങ്ങൾ, ആദിവാസി പ്രശ്നങ്ങൾ തുടങ്ങി ഇടതു സർക്കാരിനെതിരെ രാഷ്ടീയമാമി പ്രയോഗിക്കാവുന്ന പല വിഷയങ്ങളിലും സംസ്ഥാന നേതൃത്തം നിസ്സംഗത പാലിച്ചതായും ദേശീയ നേതൃത്തം വിലയിരുത്തുന്നു.
എന്നാൽ എൻ എസ് എസ് എടുത്ത നിലപാടുകളെ പഴിചാരി തത്കാലം തലയൂരാനാണ് സംസ്ഥാന നേതൃത്തത്തിന്റെ നീക്കം. ഒപ്പം ശബരിമല വിഷയം പ്രത്യക്ഷമായി ഉപയോഗിച്ചത് മത ന്യൂനപക്ഷങ്ങളുടെ എതിർപ്പിന് കാരണമായെന്നും സംസ്ഥാന നേതൃത്വം ദേശീയ നേതൃത്ത ബോധിപ്പിക്കാനുള്ള ശ്രമത്തിലാണ്. വിലയിരുത്തൽ എങ്ങനെയായാലും കേരളത്തെ കൈവിടാൻ ദേശീയ നേതൃത്തം തയ്യാറാല്ല: അതു കൊണ്ടു തന്നെ കേരളത്തിൽ ജനകീയടിത്തറയുള്ള കുമ്മനം രാജശേഖരനെയും, കെ. സുരേന്ദ്രനെയും കേന്ദ്ര മന്ത്രി സഭയിൽ ഉൾപ്പെടുത്തി കേരളത്തോടുള്ള തങ്ങളുടെ ആഭിമുഖ്യം അറിയിക്കുനാണ് കേന്ദ്ര നേതൃത്തത്തിന്റെ തീരുമാനം.

No comments: