നടിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി വിവാഹഅഭ്യര്‍ത്ഥന. നിരസിച്ചാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി.



നടിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹഅഭ്യര്‍ത്ഥന.  ഭോജ്പുരി താരമായ റിതു സിംഗ് ആണ് അതിക്രമത്തിന് ഇരയായത്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശിലെ സോന്‍ബദ്രയിലെ സ്വകാര്യ ഹോട്ടലില്‍ റിതു താമസിക്കുമ്ബോഴാണ് അതിക്രമത്തിന് ഇരയായത്.

നടിയുടെ മുറിയില്‍ കയറിയ യുവാവ് തന്നെ വിവാഹം കഴിക്കൂ എന്ന് ആക്രോശിച്ചു കൊണ്ട് തോക്കിന്‍ മുനയില്‍ നിര്‍ത്തി. അഭ്യര്‍ഥന നിരസിച്ചാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി.

അതിസാഹസികമായി യുവാവിനെ പൊലീസ് കീഴ്‌പ്പെടുത്തി .
യു.പി സ്വദേശിയായ പങ്കജ് യാദവ് എന്ന യുവാവാണ് സംഭവത്തിലെ പ്രതി.

No comments:

Powered by Blogger.