രാഹുൽ ഗാന്ധി തന്നെയാണ് കോൺഗ്രസിനെ നയിക്കാൻ യോഗ്യൻ :ശശി തരൂർ

ലോക് സഭാ തിരെഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് നേതൃ മാറ്റത്തിന്റെ ആശങ്കകൾ കോൺഗ്രസ് ഉന്നതാധികാര സമിതിയിൽ നില നിൽക്കുന്നതിനിടെ രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി ശശി തരൂർ .ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസിനെ ദേശിയ തലത്തിൽ നയിക്കാൻ ഏറ്റവും കൂടുതൽ യോഗ്യൻ രാഹുൽ ഗാന്ധി തന്നെയാണെന്നും കോൺഗസ് കാലഘട്ടം രാജ്യത്തു അവസാനിച്ചു എന്നുള്ള പ്രചാരണം പൊള്ളയാണെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു .സ്വാതന്ത്രയാണത്ര കാലഘട്ടം തൊട്ടു കോൺഗ്രസിന്റെ വളർച്ചയിൽ ഗാന്ധി കുടുംബത്തിനുള്ള പങ്ക് നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു .വരൻ പോകുന്ന തെരെഞ്ഞടുപ്പുകളെ നേരിടാൻ കോൺഗ്രസ് സജ്‌ജമാകുകയാണ് വേണ്ടത് എന്നാണ് തരൂരിന്റെ അഭിപ്രായം .ലോകസഭയിലേക്കു ഇക്കുറി ഹാട്രിക്ക് വിജയത്തിന്റെ തിളക്കവുമായി വരുന്ന ശശി തരൂർ പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുത്തേക്കും ഏന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത് .ഏറെ വിവാദങ്ങൾ ഉണ്ടായിട്ടും  തിരുവന്തപുരത്തെ വിജയം നൽകുന്ന ആത്മവിസ്വാവാസം കോൺഗ്രസിന് മുതൽ കൂട്ടാകും എന്നാണ് കരുതപ്പെടുന്നത് .രാജ്യത്തു ഇപ്പോഴും ബി ജെ പി ക്കു ബദൽ കോൺഗ്രസ് മാത്രമാണെന്നാണ് തരൂരിന്റെ വാദം .തെരെഞ്ഞെടുപ്പ് തോൽവികൾക്കു കാരണം രാഹുൽ ഗാന്ധിയുടെ ചുമലിൽ വെക്കാനുള്ള മാധ്യമ അജണ്ടകൾ തിരിച്ചറിയണമെന്നും .ഈ വര്ഷം ജാർഖണ്ഡിലും ഹരിയാനയിലും നടക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ പാർട്ടി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നുമാണ് തരൂരിന്റെ അഭിപ്രായം

No comments:

Powered by Blogger.