തോൽക്കും, രാജി വെക്കും, പിൻവലിക്കും. വീണ്ടും തോൽക്കും, രാജി വെക്കും, പിൻവലിക്കും: അധോഗതി അനിവാര്യമാക്കി കോൺഗ്രസ്സ്
രാഹുൽ മാറി നിൽക്കാതെ കോൺഗ്രസ്സ് എഴുനേൽക്കില്ല. രാഹുൽ മാറി നിന്നാൽ കോൺഗ്രസ്സ് വാഷ് ഔട്ട് ആക്കുമെന്നത് വേറെ കാര്യം. പക്ഷെ പുതിയ ആരെങ്കിലും ഉയർന്നു വന്ന് പത്തു പതിനച്ചു വർഷം കൊണ്ട് അല്പം കളം പിടിക്കാനാകും. ഒരു കാലത്തു 404 സീറ്റു പിടിച്ച പാർട്ടിയാണ്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ വെറും 50 സീറ്റിനടുത്ത്. ഇന്നത്തെ കോൺഗ്രസ്സിന്റെ അവസ്ഥ വച്ചും, രാഹുലിന്റെ കഴിവുകൾ വച്ചും ഒരു മുഖ്യ മന്ത്രി പോലും ആകാൻ അദ്ദേഹത്തിന് കഴിയുമോ? വിമർശനമാണ്. ഒരു സത്യം മാത്രം.
2012 -2013 കാലത്തു എൽ കെ അദ്‌വാനിയെയോ, മുരളീ മനോഹർ ജോഷിയെയോ ഒഴിച്ച് നിർത്തി ഒരു ബി ജെ പി യെ നിങ്ങൾ ചിന്തിച്ചുട്ടുണ്ടോ? ഒരിക്കലുമുണ്ടാവില്ല. രാജ്യത്തെ മുഴുവനും ഞെട്ടിച്ചു കൊണ്ട് ആദ്യം നരേന്ദ്ര മോഡി പാർട്ടി തലപ്പത്തു വന്നു. തുടർന്ന് താരതമ്യേന ജൂനിയറായ അമിത് ഷായും. അമിത ഷായെ പോലൊരു ഓഹരി ദല്ലാൾ എന്ത് ചെയ്യാനാണ്? ബി ജെ പി യുടെ ശത്രുക്കൾ പോലും മൂക്കത്തു വിരൽ വച്ചു. എലാം തകർന്നടിയും. കോൺഗ്രസ്സ് സന്തോഷിച്ചു.
എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റിലെ ദൈവമാണ്. ഒരിക്കൽ അദ്ദേഹം ഇന്ത്യൻ ടീം ക്യാപ്റ്റനായി. ഇന്ത്യ കളികൾ തോൽക്കാൻ തുടങ്ങി. അദ്ദേഹം ഒട്ടും മടിച്ചില്ല. രാജി എഴുതി കയ്യിൽ കൊടുത്തു. തുടർന്ന് ടീം ഇന്ത്യ കളികൾ ജയിക്കാൻ തുടങ്ങി. സച്ചിന് മഹത്വം കൂടി.
രാജീവ് ഗാന്ധിയുടെ പുത്രനായി ജനിച്ചെന്നല്ലാതെ ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിക്ക് ഒരു പ്രാധാന്യവുമില്ല. എന്തെങ്കിലും സമാജ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. ആരെങ്കിലും അദ്ദേഹത്തെ ഈ പോസ്റ്റിലേക്ക് തെരെഞ്ഞെടുത്തിട്ടില്ല. വെറുതെ അങ്ങ് കേറി പ്രസിഡന്റായി. നരേന്ദ്ര മോദിയെപ്പോലൊരാൾ എതിർപക്ഷത്തില്ലായിരുന്നെങ്കിൽ കുറച്ചു ഗോളുകൾ അടിക്കാമായിരുന്നു. ഇനി അതും സാധ്യമല്ല. ബിജെപി വേരോട്ടം അത്ര ആഴത്തിൽ നടന്നു കഴിഞ്ഞു. നരേന്ദ്ര മോഡി പോയാലും ഇനി വരാനിരിക്കുന്നത് അമിത് ഷാ യും, യോഗി ആദിത്യ നാഥും ഒക്കെയാണ്. അടുത്ത അമ്പതു വർഷമെങ്കിലും ബി ജെ പി ഇന്ത്യയിൽ തുടരും. അത് കാണാൻ ബിജെപി എന്ന വൃക്ഷത്തിന്റെ ചുവട്ടിലെ മണ്ണ് കുഴിച്ചു കുഴിച്ചു നോക്കണം.
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ വമ്പൻ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തിൽ നിന്നും രാഹുൽ ഗാന്ധി പിൻമാറി. കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി രാഹുൽ രാജിവെക്കേണ്ടതില്ലെന്ന് പറഞ്ഞ സാഹചര്യത്തിലാണ് രാജി സന്നദ്ധത പിൻവലിച്ചത്. ഇത് തെരെഞ്ഞെടുപ്പിനു മുൻപേ മിടുക്കന്മാർ ചിന്തിച്ച കാര്യമാണ്. രാജി വെക്കും. സമ്മർദ്ദത്തെ തുടർന്ന് പിൻവലിക്കും.
പാർട്ടി നിർണ്ണായക വെല്ലുവിളി നേരിടുന്ന സമയത്ത് രാഹുൽ സ്ഥാനമൊഴിയുന്നത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു യോഗത്തിന്റെ വിലയിരുത്തൽ. മണ്ണാംകട്ട! അങ്ങനെ ഒരു വെല്ലു വിളി ഉണ്ടായത് ഇദ്ദേഹം കാരണമാണെന്ന് ഇന്ന് ഓലെപള്ളിക്കൂടത്തിൽ വരെ പഠിപ്പിക്കുന്ന ഇന്ത്യ ചരിതമാണ്.
കൂടാതെ സംഘടനയിൽ ഏത് തരത്തിലുമുള്ള അഴിച്ചുപണി നടത്തി പാർട്ടിയെ ശക്തപ്പെടുത്താനും പ്രവർത്തക സമിതി യോഗം രാഹുലിനെ ചുമതലയേൽപ്പിച്ചിരുന്നു. അടിപൊളി. വാ പോകാം.
പാർട്ടിയെ കരുത്തോടെ മുന്നോട്ട് നയിക്കാൻ രാഹുലിന് സാധിക്കുമെന്നായിരുന്നു അമ്മയും, അനിയത്തിയും അടക്കമുള്ള മുതിർന്ന നേതാക്കളുടെ അഭിപ്രായം. ചിരിക്കരുത് പ്ലീസ്.
political desk

No comments: