സൈബർ യുദ്ധം സി പി എമ്മിന് വിനയായി: പോരാളി ഷാജി, ദീപ നിഷാന്ത്, സുനിതാ ദേവദാസ്, രശ്മി: പരിഹാസ പാത്രങ്ങൾ തന്നെ
നവ മാധ്യമങ്ങളിലൂടെ സിപിഎമ്മിന് അനുകൂലമെന്ന് തോന്നിക്കുന്ന ചിലർ കാമ്പയിൻ നടത്തിയത് വോട്ടിങ്ങിൽ തിരിച്ചടിച്ചെന്നു സിപിഎം വിലയിരുത്തൽ. ശബരിമല വിഷയത്തിൽ ഒരു വിഭാഗത്തിനെ സി പി എമ്മിന്റെ ആജന്മ ശത്രുക്കളാക്കി ഇത്തരക്കാർ മാറ്റിയെന്നാണ് പൊതുവെ ഉള്ള വിലയിരുത്തൽ. നവോദ്ധാനത്തിൻറെ മറവിൽ ചില സ്ത്രീ സുഹൃത്തുക്കൾ മാന്യതയുടെ അതിർ വരമ്പുകൾ പലപ്പോഴും ലംഘിച്ചു. ഇത് സാമാന്യ ജനങ്ങൾ സിപിഎം ഒത്താശയോടെ ചെയ്യിക്കുന്നതാണെന്നു തെറ്റിദ്ധരിച്ചു.
തരാതരത്തിനു സിപിഎം ചിഹ്നങ്ങളും, നേതാക്കളുടെ ചിത്രങ്ങളും ഉപയോഗിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസികളെ ചിലർ അങ്ങേ അറ്റം താറടിച്ചു. ഇതൊക്കെ സിപിഎം നയമാണെന്നു പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. ഇതിൽ ചിലരുടെ നിലപാടുകളും, അഭിപ്രായങ്ങളും പൊതു സമൂഹത്തിന് അസഹനീയമായി മാറിയിട്ടുണ്ട്.
സിപിഎം സൈബർ സഖാക്കളെന്ന പേരിൽ ചിലർ എതിർ പാർട്ടിക്കാരെ വളരെ നികൃഷ്ടമായാണ് വിമർശിച്ചത്. കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയവരെ മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചും കടന്നാക്രമിച്ചു. അങ്ങനെ ആക്രമിക്കപെട്ടവർക്ക് ജനങളുടെ പിന്തുണ നന്നായി ലഭിച്ചിട്ടുണ്ട്.
പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാടെന്ന പേരില്‍ അവഹേളനങ്ങള്‍ തുടര്‍ന്നപ്പോള്‍ സിപിഎമ്മിനു പരമ്പരാഗതമായി ലഭിച്ചിരുന്ന വോട്ടുകള്‍ സൈബറിടങ്ങള്‍ വഴിയും ചോർന്നു പോയെന്ന വിലയിരുത്തൽ പാർട്ടിയും നടത്തിയിട്ടുണ്ട്. സിപിഎമ്മിനുള്ളിലെ വിശ്വാസികളും സ്ത്രീകളും മാറിചിന്തിച്ചതിന് ഇത് കാരണമായി. ആലത്തൂർ രമ്യ ഹരിദാസിന്റെ വിജയം ഇതിനു നേരിട്ടുള്ള ഉദാഹരണമാണ്. എം ബി രാജേഷിന്റെ സൈബർ ഇടത്തിലെ വേണ്ടത്ര ജാഗ്രതയോടെയല്ലാത്ത നിലപാടുകൾ ദോഷം ചെയ്തിട്ടുണ്ട് എന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. ബീഫുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കാണിച്ച അമിതാവേശം നല്ലൊരു ശതമാനം ജനങ്ങളിലും സ്വാധീനം ചെലുത്തിയിട്ടുണ്ടാകാം. ഇത്തരം വിഷയങ്ങളൊന്നും കേരളത്തിനെ ബാധിച്ചിരുന്നില്ല. ഒരു പ്രചരണ വിഷയമായി ഉപയോഗിക്കാമെന്നല്ലാതെ കാമ്പയിൻ നടത്തേണ്ടിയിരുന്നില്ല.
എസ് ഡി പി ഐ, പോപ്പുലർ ഫ്രണ്ട് ആശയങ്ങൾ പിന്തുടരുന്ന പലരും സി പി എം കാരെന്ന വ്യാജേന കടന്നു കയറി പാർട്ടി അഭിപ്രായങ്ങൾ എന്ന തോന്നലിൽ അവരുടെ താല്പര്യങ്ങളും ചില ആശയങ്ങളും പ്രചരിപ്പിച്ചിട്ടുണ്ട്. ഇത്തരം നിരവധി പേരുടെ പ്രൊഫൈലുകളിൽ കമ്മ്യുണിസ്റ് സൈദ്ധാന്തികനായ ചെഗുവേരയുടെ ചിത്രം പതിപ്പിച്ചിട്ടുണ്ട്. അത് പൊതു സമൂഹത്തെ പാർട്ടിയിൽ നിന്നകറ്റുന്നതിൽ നല്ല പങ്കു വഹിച്ചിട്ടുമുണ്ട്. രാത്രി കാലങ്ങളിലും മറ്റും അസഭ്യ വർഷങ്ങളും ഭീഷണികളും തുടർക്കഥയായിരുന്നു.
എന്തായാലും ഇത്തരം വിഷയങ്ങളിൽ ജാഗ്രത പുലർത്താനാണ് പാർട്ടിയുടെയും തീരുമാനം എന്നാണറിയുന്നത്.

No comments: