ഐ. എസ് ഭീഷണി: സുരക്ഷാ ഏജന്‍സികളുമായി സംസ്ഥാന പോലീസ് മേധാവി ചര്‍ച്ച നടത്തി
കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ ഐ.എസ് സാന്നിദ്ധ്യമെന്ന ഇന്‍റലിജന്‍സ് മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ വിവിധ സുരക്ഷാ ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. നിലവിൽ സ്വീകരിച്ചിട്ടുള്ള സുരക്ഷാ നടപടികൾ യോഗം അവലോകനം ചെയ്തു. ഐ.എസ് ഭീഷണി നേരിടുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള സംസ്ഥാനതല കോര്‍ഡിനേറ്ററായി സെക്യൂരിറ്റി വിഭാഗം ഐ.ജി ജി.ലക്ഷ്മണിനെ നിയോഗിച്ചു.
ഭീഷണി സംബന്ധിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംസ്ഥാന പോലീസ് മേധാവി പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഭീഷണി നേരിടുന്നതിന് എല്ലാ സഹായവും അവര്‍ വാഗ്ദാനം ചെയ്തു.
സുരക്ഷാ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് എല്ലാ ഐ.ജിമാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ അധികൃതര്‍ക്കും തീരദേശത്തെ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരപ്രദേശത്തെ ജനങ്ങളുടെ സഹകരണം സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു

No comments: