ഏഴംകുളത്തമ്മയുടെ മുന്നിൽ അനിൽ തൂക്കം നടത്തി: മോദി കണ്ണഞ്ചിപ്പിക്കുന്ന വിജയം നേടി
2019 തെരെഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ നരേന്ദ്ര മോദി അധികാരത്തിൽ വരണമെന്ന് അടൂർ ഏഴംകുളം തേപ്പുപാറ സ്വദേശി അനിൽ ചെന്താമര വിളയിൽ നീണ്ട നാളുകളായി സ്വപനം കണ്ടിരുന്നു. പക്ഷെ ഈ ചെറിയ തുരുത്തിലിരുന്ന് ഒരു സാധാരണക്കാരനായ തനിക്കെന്തു ചെയ്യാൻ പറ്റും? ആഗ്രഹം പലരോടും പങ്കു വച്ചു. പിന്നെ കഥ പറയേണ്ടല്ലോ. ഇത് കേരളമല്ലേ? മോദി ജയിക്കുമെന്ന് സ്വപ്നം കാണാൻ പോലും കഴിയുന്നവർ ആയിരുന്നില്ല കേരളത്തിലെ ബിജെപി കാരിൽ പോലും ഏറെപ്പേർ.
വഴി തേടി അനിൽ മാനസികമായി ഏറെ അലഞ്ഞു. ഒടുവിൽ ഒരു സാഷ്ടാംഗ പ്രണാമത്തിനിടയിലാണ് ഏഴംകുളത്തമ്മ അത് തോന്നിപ്പിച്ചത്. നീ എന്റെ തൂക്കക്കാരനല്ലേ? ഒരു തൂക്കം, അത് മതി. പിന്നെ ഒന്നും ആലോചിച്ചില്ല. തൂക്കത്തിന് പേര് രജിസ്റ്റർ ചെയ്തു.
ആശാന്‍റെ വായ്‌ത്താരിക്കും താളമേളങ്ങള്‍ക്കും അനുസൃതമായി ഇടംകൈയില്‍ വില്ലും വലംകൈയില്‍ വാളും അന്തരീക്ഷത്തില്‍ ചുഴറ്റി അയാൾ പയറ്റി. ഏഴംകുളം വടക്കു കരയിൽ ഒരുതൂക്കം ഇത്തവണ സാക്ഷാൽ നരേന്ദ്രമോദിയുടെ രണ്ടാം സിംഹാസനത്തിന് വേണ്ടിയായിരുന്നു. 'അമ്മ പ്രസാദിച്ചു. 272 അല്ല 304 സീറ്റു നൽകി ഇന്ദ്രപ്രസ്ഥത്തിലെ രാജാവിനെ 'അമ്മ അനുഗ്രഹിച്ചു.

No comments: