ശബരിമലയിലെ സ്വർണ്ണ "ബോംബും" പി ബി യോഗവും
ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് തോറ്റ് തുന്നം പാടി, പ്രതിക്രിയാ വാദികൾക്കെതിരെ താത്വിക അവലോകനത്തിന് കട്ടൻ ചായയും പരുപ്പു വടയുമായി ഇന്ദ്രപ്രസ്ഥത്തിൽ പോളിറ്റ് ബ്യൂറോ യോഗം കൂടി അന്തർ ധാര ചർച്ച ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് ശബരിമലയിൽ "സ്വർണ്ണ ബോംബ്" പൊട്ടുന്നത്.
മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് വഴിപാടായി ലഭിച്ച സ്വർണ്ണവും വെള്ളിയും കാണാനില്ല എന്നായിരുന്നു ബ്രേക്കിംഗ്. അതും ചില്ലറയല്ല. 40 കിലോ സ്വർണ്ണവും,100 കിലോ വെള്ളിയും. കേട്ട പാതി കേക്കാത്ത പാതി മുഴുവൻ മാധ്യമങ്ങളും ഏറ്റുപിടിച്ചു, ബി ജെ പി 'നേതാക്കളും അതിൽ കടിച്ചു തുങ്ങി. പി.ബിയിലിരുന്ന് കേരള നേതാക്കൾ പൊട്ടിച്ചിരിച്ചു. ഹാവു ശബരിമലയെ ശബരിമല കൊണ്ടു തന്നെ മറച്ചു.
പി ബി യിൽ കേരള നേതാക്കൾക്കെതിരെ ഉയർന്ന ശബ്ദം ലോകമറിഞ്ഞില്ല, മുഖ്യമന്ത്രി പിണറായിക്കെതിരെയുള്ള വിമർശനങ്ങൾ ശബരിമലക്ക് വഴിമാറി, അങ്ങനെ CPM ന്റെ തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാതെ പാവം മധ്യമങ്ങൾ സ്വർണ്ണത്തിന്റെ പിറകെ പോയി. ശബരിമലയെ പിടിച്ചാൽ വിവാദം നിലനിർത്താമെന്ന് എല്ലാവരെക്കാളും നന്നായി അറിയാവുന്നത് CPM നാണ്. എക്കാലത്തും പരാജയങ്ങളെയും വിമർശനങ്ങളെയും വിവാദങ്ങൾ കൊണ്ട് നേരിടുന്ന CPM കഴിഞ്ഞ കുറെക്കാലമായി തന്ത്രപരമായ നീക്കങ്ങളാണ് നടത്തുന്നത്. എന്നാണവർ വിചാരിക്കുന്നത്.
ആദ്യകാലഘട്ടത്തിൽ പരാജയത്തെ മറക്കാൻ കൊലപാതകങ്ങളും സംഘർഷങ്ങളുമാണ് മറയാക്കിയിരുന്നതെങ്കിൽ, അഴിമതിയും സ്വജന പക്ഷപാതവും, ബന്ധുനിയമനവും മറയാക്കാൻ ചലച്ചിത്ര നടൻ ദിലീപിന്റെ അറസ്റ്റ് വിവാദമാക്കി നിർത്തി. പിന്നീട് ഡാം തുറന്നു വിട്ടു. മനുഷ്യനിർമ്മിത മഹാപ്രളയം സർക്കാരിനെതിരെ ആഞ്ഞടിച്ചപ്പോൾ വിവാദങ്ങളുടെ മല കയറ്റം തന്നെയായിരുന്നു, നവോത്ഥാനമെന്ന ഓമനപേരിലായിരുന്നു ഈ വിവാദങ്ങൾ. സുപ്രീം കോടതി വിധി നടപ്പാക്കാൻ നിരവധിയുണ്ടായിരുന്നിട്ടും, യുവതി പ്രവേശന വിധി നടപ്പാക്കി വിവാദങ്ങളുടെ മണ്ഡലകാലം തന്നെ തീർത്തു. ഇപ്പോൾ ലോകസഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയത്തിലൂടെ സംസ്ഥാനത്തു നിന്നും കനത്ത തിരിച്ചടി നേരിട്ടപ്പോൾ അത് മറക്കാനും ശബരിമല വേണ്ടി വന്നു എന്ന് മാത്രം.
ദേശീയ തെരഞ്ഞെടുപ്പിൽ ഒരു സംസ്ഥാനത്തു പോലും നേട്ടം കൈവരിക്കാനാവാതെ, കേരളത്തിൽ No:1 ആയി ചുരുങ്ങിയതിന് പിന്നാലെ ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിന് രാഷ്ട്രീയ പ്രധാന്യ മേറെ യുണ്ടായിരിക്കെ, കേരള ഘടകത്തിന്റെ വിശദീകരണം ചർച്ച ചെയ്യാതെ പോയത്, ചിലരുടെ കുബുദ്ധികൊണ്ടാണെന്ന് വ്യക്തം. ചില മാധ്യമങ്ങൾ കുഴലുത്തുകാരായി നിൽക്കുമ്പോൾ ഉപദേശകരുടെ കുബുദ്ധിയിൽ ഇനിയും പല " ബോംബുകളും" പൊട്ടും, പല പേരുകളിൽ പല രുപങ്ങളിൽ പല ഭാവങ്ങളിൽ.

No comments: