തോൽവിയിൽ സിപിഎമ്മിനെ തോണ്ടാൻ ലോക തോൽവി നേരിട്ട സർവ്വ ഞാഞ്ഞൂലുകളും സടകുടഞ്ഞെഴുന്നേറ്റു
തോൽവിയുടെ കഥ പറയാൻ കോൺഗ്രസ്സിനോളം മിടുക്കർ മറ്റാരുമില്ല. സാക്ഷാൽ ഇന്ദിരാ ഗാന്ധി വരെ തോറ്റു. ചെറുതായല്ല. ഒരുമാതിരി അണ്ഡം കീറുന്ന തോൽവി. 2104 ൽ തോറ്റ തോൽവി ഒരു തോൽവിയായിരുന്നില്ലേ? അതെന്തു ചോദ്യമാണ് സർ? 404 ൽ നിന്ന് 44. കൃത്യം കണക്കാണ്. തോൽവിക്കുമുണ്ട് പ്രാസവും വൃത്തവും അലങ്കാരവും. വർഗീയത.. ഫാസിസം.. കർഷക സമരം, കനയ്യ കുമാർ. ഒക്കെ ശരിതന്നെ. 2019 ലും തോറ്റു. നേതാവ് വരെ തോറ്റു. ഇനി ഈ ലോകത്തെവിടെയെങ്കിലും തെരെഞ്ഞെടുപ്പുണ്ടെങ്കിൽ അവിടെയും പോയി തോൽക്കുമെന്ന് പറഞ്ഞു നിൽക്കുന്ന പാർട്ടിയാണ് സി പി എമ്മിന്റെ തോൽവി ചർച്ച ചെയ്യുന്നത്.
രമേശ് ചെന്നിത്തലയുടെയും, മുല്ലപ്പള്ളി രാമചന്ദ്രന്റെയും, ശ്രീധരൻ പിള്ളയുടെയും, എ എൻ രാധാകൃഷ്ണന്റെയും ഒക്കെ ബൈറ്റും, ഗോഷ്ടിയും കണ്ടാൽ ബുദ്ധിയുള്ളവർ ചിരിച്ചു ചിരിച്ചു തട്ടിൻ പുറത്തു കയറും. സിപിഎം തകർന്നു. ഇനി സിപിഎം ഇല്ല. അതെ, അതെ സിപിഎം മുടിഞ്ഞു മുണ്ടക്കോലു വെച്ചെന്നു വരെ കാച്ചിയവരില്ലെങ്കിലും, കരുതുന്നവർ ഉണ്ട്.
കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നിന്നൊരു കാഴ്ച കണ്ടു. (പത്തനംതിട്ട എടുത്തു പറയാൻ മറ്റൊരു കാരണം കൂടി ഉണ്ട്. അമ്പാടൻ ആലപ്പുഴയ്ക്ക് പോയ ചരിത്രമാണ് പത്തനംതിട്ടയുടേത്. നല്ല ഉഗ്രൻ എം പി. തന്റെ മണ്ഡലത്തിൽ കടല് വരെ കൊണ്ടുവന്ന ലോകത്തിലെ ഏക എം പി). കേരളത്തിൽ മിക്കവാറും എല്ലായിടത്തും ആ കാഴ്ച ഉണ്ടായിരുന്നു. (ആലപ്പുഴയിലും കണ്ടു, അത് വേറെ കാര്യം). ജയിച്ചു വിലസിയ മാഹാരഥൻമാരെ പൂക്കൾ ചൊരിഞ്ഞും കീ ജയ് വിളിച്ചും രഥയാത്ര നടത്തിക്കുന്നു. തുടർച്ചയായി തോറ്റു തുന്നം പാടി, 10 ജനപഥിൽ കണ്ണീർ കായലിൽ അലയുന്ന തങ്ങളുടെ രാജ കുമാരന്റെ മർമ്മരം കേരളത്തിലെ ഓരോ മുക്കിലും മൂലയിലും സി പി എം കാർ അപ്പോൾ കേട്ടിട്ടുണ്ടാകാം. ഉള്ളറഞ്ഞു ചിരിച്ചിട്ടുണ്ടാകാം. ഹേ മിസ്റ്റർ... നിങ്ങളാ വിശുദ്ധ തോൽവിയെപ്പറ്റി ചിന്തിക്കൂ, കേരളത്തിലെ വർഗീയ തോൽവിയെപ്പറ്റി ചിന്തിക്കാതെ.
കേരളത്തിലെ തോൽവി കണ്ടു കോൺഗ്രസ്സുകാർക്ക് അഹങ്കരിക്കാൻ ഒരു വഴിയുമില്ല. കഴിഞ്ഞ പത്തു വർഷത്തെ ചരിത്രമെടുത്താൽ തോറ്റെങ്കിലും വടക്കേ ഇന്ത്യയിൽ കോൺഗ്രസ്സിന്റെ പാർട്ടി ഘടകങ്ങൾ അല്പസ്വല്പമൊക്കെ ശക്തി പ്രാപിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ സംഘടനാ ശക്തി ഒട്ടും തന്നെ ഇല്ല. പല ബൂത്തുകളിൽ ഇരിക്കാൻ പോലും ആളില്ല. പല സ്ഥലത്തും ബി ജെ പി കാലു കുത്തി. നാൾക്കു നാൾ ഉയർന്നു വരുന്നു. എന്നാൽ ഞങ്ങൾ ജയിച്ചില്ലേ എന്ന് ചോദിക്കാം. ജയിച്ചു പക്ഷെ ഇനിയുമിനിയും ജയിക്കണം. അതിനുള്ള പാർട്ടി സംവിധാനം തൽക്കാലം കോൺഗ്രസ്സിനില്ലെന്നു തീർത്ത് പറയാം. ഉപ തെരഞ്ഞെടുപ്പുകളിൽ തന്നെ അത് കാണാനാകും. ഇത് സംഘടനാ പരമായി നേടിയ വിജയമല്ല. ആ വിജയം ആവർത്തിക്കാനുമാകില്ല. എന്തായാലും ഇൻ അടുത്ത അഞ്ചു വര്ഷം ഞങ്ങൾ എന്ന് വിചാരിക്കാൻ വരട്ടെ!

No comments: