തെരെഞ്ഞെടുപ്പ് ഗോദയിൽ താരമായി കോന്നിയിൽ ബിജെപി യുവ നേതാവ്
തെരെഞ്ഞെടുപ്പ് ഗോദയിൽ താരമായി ബിജെപി യുവ നേതാവ്: കെ സുരേന്ദ്രന് തനുവും മനവും സമർപ്പിച്ച് മിന്നും വിജയം നേടി കോന്നിയിൽ മനോജ് ജി പിള്ള
സത്യത്തിൽ കോന്നി ഒരു ഇടതുപക്ഷ മണ്ഡലമാണ്. തോട്ടം തൊഴിലാളികൾ, കർഷകർ, കുടിയേറ്റക്കാർ തുടങ്ങി ഇടതു പക്ഷ പ്രസ്ഥാനത്തിന് ആഴ്ന്നിറങ്ങാൻ തക്കവണ്ണം വളക്കൂറുള്ള മണ്ണ്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ബി ജെ പി ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച മണ്ഡലങ്ങളിലൊന്ന്. പക്ഷെ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ കഥ മാറി. നിയമസഭാ തെരെഞ്ഞെടുപ്പിനേക്കാൾ 29,793 വോട്ടുകളാണ് ബി ജെ പി അധികമായി പിടിച്ചത്. നേതാക്കൾക്ക് മുരടിപ്പുള്ള പത്തനംതിട്ട ജില്ലയിൽ മനോജ് ജി പിള്ള ഒരു മുതൽക്കൂട്ടാകുകയാണ്. ഇവിടെ സ്ഥിരമായി കോൺഗ്രസ്സിന്റെ അടൂർ ആർ പ്രകാശാണ് ജയിക്കുന്നതെങ്കിലും അദ്ദേഹം കളമൊഴിയുന്നതോടെ ബി ജി പി മണ്ഡലം പിടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
ഇത് സാധ്യമായത് രണ്ടു കാരണങ്ങളാലാണ്. ഒന്ന് കെ സുരേന്ദ്രൻ. തീർച്ചയായും രണ്ടാമത്തെ കാരണം മനോജ് ജി പിള്ളയെന്ന ബി ജെ പി കോന്നി നിയോജകമണ്ഡലം പ്രസിഡണ്ട് തന്നെ. തന്റെ ബൂത്തിലും, തന്റെ പഞ്ചായത്തിലും, തന്റെ നിയോജക മണ്ഡലത്തിലും പാർട്ടിയെ ഏറ്റവും മുന്നിലേക്കാണ് മനോജ് ജി പിള്ള നയിച്ചത്. അത് ചെറിയ ജോലിയൊന്നുമല്ല. മലയാലപ്പുഴ, ചിറ്റാർ, സീതത്തോട്, കലഞ്ഞൂർ എന്നീ കമ്മ്യുണിസ്റ്റ് കോട്ടകൾ തച്ചു തകർക്കാൻ മനോജിന് കഴിഞ്ഞെങ്കിൽ അതൊരു പുതു ചരിത്രം തന്നെയാണ്. മലയാലപ്പുഴ പഞ്ചായത്തിലെ വാർഡ് മെമ്പർ കൂടിയാണ് മനോജ്.
കോന്നി മണ്ഡലത്തിൽ കെ സുരേന്ദ്രനോടൊപ്പം അദ്ദേഹത്തിൻറെ ഒരു കണ്ണായോ, കയ്യായോ നിരന്തരം സഞ്ചരിച്ചു. ഒഴിവു സമയങ്ങളിൽ പ്രവർത്തകരോടൊപ്പം വീടുകൾ കയറി. ഓരോ പഞ്ചായത്തിലും വിളിച്ചു നിരന്തരം പ്രവർത്തകരുമായി ആശയ വിനിമയം നടത്തി. മികച്ച രീതിയിൽ സ്വീകരണ ചടങ്ങുകൾ സംഘടിപ്പിച്ചു. സ്ഥാനാർഥിയുടെ ജാതിയും മതവും നോക്കിയില്ല. പലപ്പോഴും ഉണ്ടില്ല. ഉറങ്ങിയില്ല. വിദേശങ്ങളിലുള്ളവരെ കൊണ്ടുവന്നു. വോട്ടർ പട്ടികയിൽ പരതി നടന്നു. മീഡിയ ടീമുമായി നിരന്തരം ബന്ധം വച്ചു വാർത്തകൾ സൃഷ്ടിച്ചു.
എന്നാൽ താരതമ്യേന ബി ജി പി ക്ക് നല്ല പ്രദേശങ്ങളായ റാന്നിയും, ആറൻമുളയും ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് ബി ജി പിക്ക് സമ്മാനിച്ചത്. കെ സുരേന്ദ്രന്റെ തോൽവിക്ക് പ്രധാന കാരണവും ഈ രണ്ടു മണ്ഡലങ്ങളിലെ തകർച്ച തന്നെയാണ്. കോന്നി, അടൂർ, ആറന്മുള, റാന്നി മണ്ഡലങ്ങളിൽ ചിട്ടയായ പ്രവർത്തനമുണ്ടെങ്കിൽ തീർച്ചയായും ബി ജി പി ക്ക് വിജയം അകലെയല്ല.

No comments: