ചുഞ്ചു നായർ എന്ന പൂച്ചയുടെ ഓർമ്മ ദിനം വൈറലാക്കി സോഷ്യൽ മീഡിയ
മലയാളിയുടെ മൃഗസ്നേഹം വാക്കുകളിൽ ഒതുങ്ങുന്നതല്ല .സമീപകാലത്തു മൃഗസ്നേഹത്തിന്റെ വ്യത്യസ്ത തലങ്ങൾ വർത്തകളായിട്ടുണ്ട് .എന്നാൽ തികച്ചും വ്യത്യസ്തവും അതെ സമയം രസകരവുമായ ഓർമദിനത്തിന്റ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് .മരണപ്പെട്ടുപോയ പൂച്ചയുടെ ചിത്രത്തോടൊപ്പം മോളൂട്ടീ, നിന്നെ ഞങ്ങള്‍ വളരെയധികം മിസ് ചെയ്യുന്നു. അമ്മ, അച്ഛന്‍, ചേച്ചിമാര്‍, ചേട്ടന്മാര്‍, മറ്റു പ്രിയ പെട്ടവർ എന്ന രീതിയിലാണ് ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ പൂച്ചയുടെ ഓർമ്മ ദിനത്തെ സംബന്ധിച്ച് വാർത്ത വന്നത് .ആദ്യം ഈ വാർത്ത വളരെ ദുഃഖത്തോടെയാണ് സോഷ്യൽ മീഡിയ ഇതിനോട് പ്രതികരിച്ചതെങ്കിലും പിനീട് അത് ട്രോളുകൾക്കു വഴിമാറി .പൂച്ചയുടെ പേരിന്റെ കൂടെ ഉള്ള നായർ പരാമർശവുമായി ബന്ധപെട്ടു ധാരാളം ട്രോളുകൾ പോസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു
No comments: