മോദി സര്‍ക്കാര്‍ വ്യാഴാഴ്ച വൈകീട്ട് 7ന് സത്യപ്രതിജ്ഞ ചെയ്യും

നരേന്ദ്ര മോദി വ്യാഴാഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകുന്നേരം 7 മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാനാഥ് കോവിന്ദ് പ്രധാനമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മോദിക്കൊപ്പം മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് സത്യപ്രതിജ്ഞ വിവരം ട്വീറ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം നരേന്ദ്ര മോദി രാഷ്ട്രപതിയെ കണ്ട് അവകാശപ്പെട്ടിരുന്നു. സത്യപ്രതിജ്ഞയ്ക്കുമുന്‍പായി അമ്മയുടെ അനുഗ്രഹം വാങ്ങിയശേഷം, മോദി നാളെ സ്വന്തം മണ്ഡലമായ വാരണാസിയിലേക്ക് പോകും.
തനിക്ക് രണ്ടാമൂഴംനല്‍കിയ വാരണാസിയിലെ ജനങ്ങള്‍ക്ക് നന്ദി അറിയിക്കാനാണ് യാത്ര. തുടര്‍ന്ന് കാശിയില്‍ ക്ഷേത്രദര്‍ശനംനടത്തിയ ശേഷമാകും ഡല്‍ഹിയിലേക്കുള്ള മടക്കം.
നരേന്ദ്ര മോദിയുമായി അടുത്ത സുഹൃദ് ബന്ധം കാത്തുസൂക്ഷിക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുചിന്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനു പിന്നാലെ നെതന്യാഹു ഹിന്ദിയില്‍ മോദിയ്ക്ക് ആശംസയര്‍പ്പിച്ച്‌ ട്വീറ്റ് ചെയ്തിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവരും മോദിയ്ക്ക് ആശംസയര്‍പ്പിച്ചിരുന്നു.

No comments:

Powered by Blogger.