മണിക്കൂറില്‍ 30 മുതല്‍ 40കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ്

വിവിധജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് വൈകിട്ട് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ഉണ്ടാകാമെന്നും  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

കനത്ത കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം  നല്‍കിയിട്ടുണ്ട്.  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരത്തെ പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ കൃത്യമായും പാലിക്കണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

No comments:

Powered by Blogger.