സ‌്കൂളുകൾ ജൂൺ 3ന‌് തുറക്കും; മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതം

പൊതുവിദ്യാലയങ്ങൾ ജൂൺ മൂന്നിന‌് തന്നെ തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന‌് പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ‌് ദേശാഭിമാനിയോട‌് പറഞ്ഞു. സ‌്കൂളുകൾ തുറക്കുന്നത‌് ജൂൺ 12 ലേക്ക‌് മാറ്റിയെന്ന‌് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ല. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകൾ ഒരു ദിവസം ആരംഭിക്കുന്നതിലും പൊതുവിദ്യാഭ്യാസ മേഖല കരുത്താർജിക്കുന്നതിലും അസൂയാലുക്കളായ ചിലരുടെ കുബുദ്ധി പ്രയോഗങ്ങളാണ‌് സാമൂഹ്യമാധ്യമങ്ങളിലെ വ്യാജ സന്ദേശങ്ങൾക്ക‌് പിന്നിൽ. പുതിയ അധ്യായന വർഷാരംഭത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുകയും വിദ്യാർഥി സൗഹൃദ അന്തരീക്ഷവും ഇരുനൂറിലേറെ അധ്യായന ദിവസങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു

No comments:

Powered by Blogger.