2020 ൽ വരുന്നു ഫേസ് ബുക്കിന്റെ ക്രിപ്റ്റോ കറൻസി ..
ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ ഭീമന്മാരായ ഫേസ് ബുക്ക് 2020 ൽ സ്വന്തമായി ക്രിപ്റ്റോ കറൻസി പുറത്തിറക്കുന്നു .ഗ്ലോബൽ കോയിൻ എന്ന പേരിൽ ലോകമെമ്പാടുമുള്ള ഫേസ് ബുക്ക് ഉപയോകതാക്കൾക്കായി ക്രിപ്റ്റോ കറൻസി പുറത്തിറക്കാനാണ് ഫേസ് ബുക്ക് അധികൃതർ ആലോചിക്കുന്നത് .ഇതുമായി ബന്ധപെട്ടു ചർച്ചകൾ നടന്നു വരികയാണ് .യു എസ് ട്രഷറി ഉന്നത ഉദ്യോഗസ്ഥരുമായും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മാർക്ക് കാർണിയുമായും ഫേസ് ബുക്ക് സി ഇ ഒ മാർക്ക് സുക്കർബർഗ് ചർച്ച നടത്തുകയും ചെയ്തു .2019 ലെ കണക്കു പ്രകാരം ലോകത്താകമാനം ഉപഭോക്തതാക്കളുണ്ട് തീർച്ചയായും ക്രിപ്റ്റോ കറൻസി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കു ഫേസ് ബുക്കിന്റെ ഈ ഉദ്യമം കാരണമാകും എന്ന് ഉറപ്പാണ് .
No comments: